തൃണമൂലിൽ അവഗണന, എം.എൽ.എ ബിജെപിയിലേക്ക് ചേക്കേറി

ൽഹി : പശ്ചിമ ബെംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ. ബി.ജെ.പിയിൽ ചേർന്നു. മിഹിർ ഗോസ്വാമിയാണ് ബി.ജെ.പിയിലെത്തിയത്. 1998ൽ തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ മുതൽ പാർട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു മിഹിർ. അവഗണന ഇനിയും സഹിക്കാനാവാത്തതിനാൽ തൃണമൂലുമായുള്ള ബന്ധം ഇനി തുടരുക ബുദ്ധിമുട്ടാണെന്ന് കഴിഞ്ഞ ദിവസം മിഹിർ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മിഹിർ തൃണമൂലിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് വച്ച് ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ സാന്നിധ്യത്തിൽ മിഹിർ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.

Top