ഇനി ബാങ്കിംഗ് ഇടപാടുകള്‍ 24 മണിക്കൂറും; വാക്ക് പാലിച്ച് റിസര്‍വ് ബാങ്ക്

മുംബൈ: ബാങ്കിംഗ് മേഖല ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ നടപടികളുമായി റിസര്‍വ് ബാങ്ക്.

ഇന്ന് മുതല്‍ രാജ്യത്ത് ‘നെഫ്റ്റ് സേവനം’ 24 മണിക്കൂറും ലഭ്യമാകും. അവധിദിവസങ്ങളിലും നെഫ്റ്റ് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നതാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്നത്.

അതേസമയം ബാങ്കുകളുടെ പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ പിന്നെ ഇടപാടുകള്‍ ഓട്ടോമാറ്റികായി നെഫ്റ്റ് സംവിധാനത്തിലേക്ക് മാറും. നിലവിലുള്ള നിയമാവലികള്‍ തന്നെയാണ് പുതിയ സൗകര്യത്തിലും ബാധകമായിട്ടുള്ളത്. എല്ലാ ബാങ്കുകള്‍ക്കും നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top