നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും കുടുംബം മുന്‍പ് ക്വട്ടേഷന്‍ നല്‍കിയിരുന്നു

KEVIN

കോട്ടയം: കുമാരനെല്ലൂര്‍ സ്വദേശി കെവിന്റെ മരണത്തിന് കാരണക്കാരായ നീനുവിന്റെ വീട്ടുകാര്‍ നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും മുന്‍പ് ക്വട്ടേഷന്‍ നല്‍കിയിരുന്നു. തെന്മല സ്വദശിയായ സുഹൃത്തിനെ രണ്ടര വര്‍ഷം മുന്‍പ് വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നു.

നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷന്‍ സംഘം ഈ യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തെന്മല പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് നിലനിന്നിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കിയിരുന്നു.

Top