നീതി ആയോഗ്:മോദി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള ആദ്യ യോഗം ഇന്ന്, മമത പങ്കെടുക്കില്ല

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ യോഗം ഇന്ന് ചേരും. സമിതിയുടെ അഞ്ചാമത് ഗവേണിങ് കൗണ്‍സില്‍ യോഗമാണ് രാഷ്ട്രപതിഭവനില്‍ ഇന്ന് നടക്കുക.

മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ നീതി ആയോഗിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം എന്നാണ് സൂചന. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും.

കാര്‍ഷിക മേഖലയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന വിഷയം. ആസൂത്രണ കമ്മീഷന് പകരമായാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് കൊണ്ടുവന്നത്.

Top