മെഡിക്കല്‍പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ പ്രഖ്യാപിച്ചു

neet

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിനായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. മേയ് ആറിനാണ് പരീക്ഷ നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseneet.nic.in നിന്ന് ഫലം അറിയുവാന്‍ സാധിക്കും. പതിവിലും നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

13.36 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്കായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, എം.ബി.ബി.എസിനും ബിഡിഎസിനുമായി രാജ്യത്ത് 60,000 സീറ്റുകള്‍ മാത്രമാണ് ഉള്ളത്.

Top