കോവിഡ് വ്യാപനം; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

exam

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. നാലു മാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ഒരു മാസം മുന്‍പെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

‘കുറഞ്ഞത് നാലു മാസത്തേക്കെങ്കിലും നീറ്റ് പി.ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-‘ സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

 

 

Top