നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 12 ന് ആണ് പരീക്ഷ ഫലം പ്രഖ്യാപിക്കാനിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 14 ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കി.

രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍.ടി.എ പ്രസിദ്ധീകരിച്ചേക്കും.

14.37 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

 

Top