നീറ്റ് പരീക്ഷ; കോഴിക്കോട് രണ്ടു മണിക്കൂർ വൈകി; കോട്ടയത്തും പരാതി

കോഴിക്കോട്: ഇങ്ങാപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ നീറ്റ് പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകി. ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്. ചോദ്യപേപ്പറിന്റെ കുറവ് മൂലമാണ് പരീക്ഷ തുടങ്ങാൻ വൈകിയതെന്നാണ് വിശദീകരണം.

കോട്ടയത്ത് നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ നൽകാൻ വൈകിയതായി പരാതി ഉയർന്നു. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ബയോമെട്രിക് റജിസ്ട്രേഷൻ വൈകിയതോടെയാണ് കുട്ടികൾക്ക് കൂൾ ഓഫ് ടൈം നഷ്ടമായത്. നാനൂറിലധികം കുട്ടികൾ പരീക്ഷ എഴുതുന്ന സെന്ററിൽ ബയോമെട്രിക് റജിസ്ട്രേഷൻ നടത്താതെ കൂട്ടത്തോടെ ഹാളിൽ കയറ്റിയതായും മാതാപിതാക്കൾ പരാതിപ്പെട്ടു.

Top