നീറ്റ് പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണം: സുപ്രീംകോടതി

ഡല്‍ഹി: നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണമോ, കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ട് പോയത് മൂലമോ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഒക്ടോബര്‍ 14ന് പരീക്ഷ നടത്താനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

14-ാം തീയതി പരീക്ഷ നടത്തി രണ്ട് ദിവസം കഴിഞ്ഞ ഒക്ടോബര്‍ 16ന് ഫല പ്രഖ്യാപനം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Top