സംസ്ഥാനത്തെ നീറ്റ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: നീറ്റ് പരീക്ഷ സുഗമമായും ആക്ഷേപമില്ലാതെയും നടത്തിയ നീറ്റ് ഉദ്യോഗസ്ഥരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കളക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും അദ്ദേഹം അഭിനന്ദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അഭിന്ദനമറിയിച്ചത്.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വിദ്യാര്‍ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായകേന്ദ്രങ്ങള്‍ തുറന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കും അവരുടെ കൂടെ വന്ന രക്ഷിതാക്കള്‍ക്കും ഇത് വളരെ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

Top