നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു

deadbody

കൊച്ചി:നീറ്റ് പരീക്ഷ എഴുതാന്‍ എറണാംകുളത്തെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. പിതാവിന്റെ മരണ വാര്‍ത്തയറിയാതെ മകന്‍, കസ്തൂരി മഹാലിംഗം പരീക്ഷയെഴുതി.

കൊച്ചി തമ്മനം നളന്ദ സ്‌കൂളിലായിരുന്നു മഹാലിംഗത്തിന് പരീക്ഷ നടന്നിരുന്നത്. രാവിലെ പത്തരയോടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് എറണാംകുളം സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top