വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ച സംഭവം; അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങള്‍ വെബ്‌സൈറ്റ് വഴി വില്‍പനയ്ക്ക് വെച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി സിബിഎസ്ഇ ചെയര്‍മാനയച്ച കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് ഇത്രയേറെ വ്യക്തിവിവരങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്നും വിവര ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത് വെളിവാക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top