നീറ്റ്, ജെഇഇ പരീക്ഷകള്‍; പ്രതിപക്ഷം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

exam

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി പ്രതിപക്ഷം. ഏഴ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഒന്നിച്ചാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്.

പരീക്ഷ നടത്താന്‍ ഒരു മാസം കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് രണ്ടു പരീക്ഷകളും നടത്തുന്നത്.

ഇരു പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 10 ലക്ഷത്തോളം മാസ്‌ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1,300ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവ സജ്ജമാക്കും. 3,300 ശുചീകരണ തൊഴിലാളികളെയും ഒരുക്കിയിട്ടുണ്ട്.

Top