മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി നിര്‍ദേശം

supreame court

ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് തുടരാമെന്ന് സുപ്രീംകോടതി നിര്‍ദേശം. ഇതുസംബന്ധിച്ച്‌ മുന്നോട്ട് പോകാന്‍ ആരോഗ്യമന്ത്രാലയത്തിന് കോടതി അനുമതി നല്‍കി. കൗണ്‍സിലിങ്ങിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിധി സ്‌റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.

രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നേരത്തെ നീറ്റ് പ്രവേശനത്തിന് ബോംബെ ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നത്.

നീറ്റ് പ്രവേശനപരീക്ഷയിലെ ചോദ്യപേപ്പറില്‍ ചില ചോദ്യങ്ങള്‍ ശരിയായി അച്ചടിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ഹര്‍ജി നല്‍കിയത്.

Top