നീരവ് മോദിയെ മാധ്യമങ്ങള്‍ കണ്ടെത്തി, പക്ഷേ കേന്ദ്ര സര്‍ക്കാരിനു പറ്റുന്നില്ല; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്.

ഒളിവില്‍ കഴിയുന്ന നീരവ് മോദിയെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ കഴിയുമെങ്കില്‍ പിന്നെ എന്താണ് കേന്ദ്ര സര്‍ക്കാരിനു കണ്ടെത്താന്‍ സാധിക്കാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ട്വീറ്ററിലൂടെയാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്.

എന്നാല്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നീരവിനെ വിട്ടുതരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തിരികെ എത്തിക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

Top