‘നീരാളി വണ്ടി’യുടെ ഫ്‌ലാഗ് ഓഫ് ചിത്രങ്ങള്‍ കാണാം

3

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമാണ് നീരാളി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിനോടൊപ്പം തന്നെ പ്ര്‌കേഷകരുടെ മനസ്സില്‍ ഇടം നേടിയ ഒന്നാണ് ‘നീരാളി വണ്ടി’. ഇപ്പോഴിതാ കേരളത്തിലെ നിരത്തുകളെ കീഴടക്കാന്‍ എത്തിയിരിക്കുകയാണ് നീരാളി വണ്ടി.

1

ചിത്രത്തിന്റെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ഡോണട്ട് ഫാക്ടറിയില്‍ വെച്ച് കേരളത്തിലെ പ്രേക്ഷകരിലേക്കെത്തുന്ന ‘നീരാളി വണ്ടി’യുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇന്നലെ നടന്നു.

2

നിര്‍മാതാവ് സന്തോഷ് ടി കുരുവിള, ആന്റണി പെരുമ്പാവൂര്‍, നമിത പ്രമോദ്, അപര്‍ണ ബാലമുരളി ,നീരാളിയുടെ കോ പ്രൊഡ്യൂസര്‍ മിബു ജോസ് നെറ്റിക്കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം നീരാളി വണ്ടിയെത്തുന്നതാണ്. ചിത്രം ജൂലൈ 13ന് തിയറ്ററുകളില്‍ എത്തും.

4

നീരാളി അത്യന്തം സാഹസികത നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണിതെന്ന് തിരക്കഥാകൃത്ത് സാജു തോമസ് വ്യക്തമാക്കിയിരുന്നു. ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

5

വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Top