മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

neerali-new-poster

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് അജോയ് വര്‍മ്മ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ജൂണില്‍ ഈദ് ചിത്രമായി റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നിപ വൈറസ് ബാധ കേരളത്തില്‍ പടര്‍ന്ന സാഹചര്യത്തില്‍ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ഒടു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് സ്‌റ്റൈലാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top