മോഹന്‍ലാലും നാദിയയും ഒന്നിക്കുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി

neerali

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ആദ്യ ടീസര്‍ പുറത്തിങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചത്.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വജ്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് നീരാളിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് എഡിറ്ററും. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top