നീരാളിയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

neerali

രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ ആഷിക് അബുവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിലെ നാസറിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. നീരാളിയില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്ന സണ്ണിയുടെ പിതാവായ ജോര്‍ജായിട്ടാണ് നാസര്‍ എത്തുന്നത്. ജൂലായ് 12നാണ് നീരാളി തിയേറ്ററുകളിലേക്കെത്തുന്നത്.

ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നീരാളിയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്.

Top