നടന്‍ നീരജ് മാധവ് ഇനി ദീപ്തിക്ക് സ്വന്തം ; വിവാഹ ചിത്രങ്ങള്‍ കാണാം

NEERAJ

ലച്ചിത്ര താരം നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്,ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നീരജ് തന്നെയാണ് ഫേസ്ബുക്കിലൂടെ തന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

neeraj-1

വേളിക്ക് വെളുപ്പാങ്കാലം, നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ വിവാഹത്തിന്റെ കഥ വിവരിക്കുകയാണെന്ന് പറഞ്ഞായിരുന്നു നീരജ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെച്ചായിരുന്നു പരമ്പാരാഗത രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.

neeraj-2

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. മറ്റ് ചടങ്ങുകളെല്ലാം കോഴിക്കോട് ആശീര്‍വാദ് ലോണ്‍സിലാണ് നടക്കുന്നത്. നീരജിന്റെ വിവാഹചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

neeraj-3

മലയാള സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയായി മാറിയ നീരജ് മാധവന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ മാസമായിരുന്നു പുറത്ത് വന്നത്. കോഴിക്കോട് സ്വദേശിനിയായ ദീപ്തിയും താനും തമ്മിലുള്ള വിവാഹത്തിന്റെ കാര്യം താരം തന്നെയായിരുന്നു വ്യക്തമാക്കിയത്

Top