നീരജിന്റെ പണിപാളി ചലഞ്ച് ഏറ്റെടുത്ത് അജു വര്‍ഗീസ് ; വൈറലായി വീഡിയോ

നീരജ് മാധവിന്റെ റാപ് സോങ് പണി പാളി ഇറങ്ങിയതിന് പിന്നാലെ പണിപാളി ചലഞ്ചും താരം മുന്നോട്ട് വെച്ചിരുന്നു. ചലഞ്ച് ഏറ്റെടുത്ത് ചുവട് വെച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

ഡാന്‍സ് അറിയാത്തവര്‍ക്കും ഇവിടെ ജീവിക്കണമെന്ന ക്യാപ്ഷനോട് കൂടിയാണ് അജു വര്‍ഗീസ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയില്‍ എനിക്കിതേ പറ്റൂവെന്നും താരം പറയുന്നുണ്ട്. അതോടൊപ്പം സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ് എന്നിവരെയും അജു റാപ്പ് സോങ്ങ് അവതരിപ്പിക്കാന്‍ വെല്ലുവിളിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ ചെയ്തതാണ് റാപ്പ് സോങ്ങെന്നും ഇതെന്നും വലിയ ഹിറ്റായി മാറുമെന്നൊന്നും കരുതിയിരുന്നില്ലെന്നും നീരജ് അടുത്തിടെ പറഞ്ഞിരുന്നു. സിനിമാതാരങ്ങളടക്കം ധാരാളം പേര്‍ ഈ റാപ്പ് ഗാനത്തിന് ചുവടുകള്‍ വെച്ച് രംഗത്തെത്തിയിരുന്നു.

Top