നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

നീരജ് മാധവ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

റീബ മോണിക്കയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, തെസ്‌നി ഖാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിപാലാണ്.

Top