നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ പുതിയ ഗാനം എത്തി

യുവ താരം നീരജ് മാധവ് ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.

കാത്ത് കാത്തിട്ട് എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ബിജിപാല്‍, ഉദയ് രാമചന്ദ്രന്‍, സിജു പിവി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

Top