ലവകുശ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് ഒപ്പം നൃത്തച്ചുവട് വച്ച് നീരജ് മാധവ്

യുവതാരങ്ങളായ നീരജ് മാധവിനെയും, അജു വര്‍ഗീസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലവകുശ.

ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ ദിവസം തന്നെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്.

നീ കോ ഞാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ഒരു സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ഗോപി സുന്ദറാണ് സംഗീതം ചെയ്തിരിക്കുന്നത്.

ദീപ്തി സതിയാണ് ലവകുശയിലെ നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Top