മാമാങ്കത്തില്‍ സ്ത്രൈണ സ്വഭാവമുള്ള മമ്മൂട്ടിയുടെ ലുക്ക് കണ്ട് താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തും അദ്ദേഹത്തെ അഭിനന്ദിച്ചും എത്തിയത്. ഇപ്പോഴിതാ പുതിയ ചാലഞ്ചുമായി നീരജ് മാധവാണ് എത്തിയിരിക്കുന്നത്.
പെണ്വേഷത്തിലുള്ള തന്റെ ചിത്രമാണ് നീരജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കണ്ണെഴുതി പൊട്ടും തൊട്ട് കൈയ്യില്‍ കുട്ടയുമായി നില്ക്കുന്ന ചിത്രമാണ് നീരജ് പോസ്റ്റ് ചെയ്തത്. താന്‍ സ്കൂളിലേക്ക് പോയത് തന്നെ ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നായിരുന്നു താരത്തിന്റെ കമന്റ്.
ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, അജു വര്‍ഗീസ്, നിവിന്‍ പോളി, ജയസൂര്യ, പ്രിയാമണി, ഗീതുമോഹന്‍ദാസ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളേയും നീരജ് ചാലഞ്ച് ചെയ്തിരുന്നു. ഇതോടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് കീഴിലായി മറുപടിയുമായി താരങ്ങളും എത്തി. താന്‍ ഇതുവരെ ക്രോസ് ഡ്രസിങ് ചെയ്തിട്ടില്ലെന്ന മറുപടിയായിരുന്നു ടൊവിനോ തോമസ് നല്‍കിയത്. താനും ഇത് പോലെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രിയാമണിയും പറഞ്ഞത്.
നീരജിന്റെ പെണ്‍വേഷത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പോസ്റ്റ് വൈറലായി കഴിഞ്ഞു.