ഫ്‌ലൈഎക്‌സ് ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്‌സ്; നോമിനേഷനില്‍ മലയാളി താരങ്ങളും

ടിടി പ്ലാറ്റ്‌ഫോമുകളിലെ മികച്ച കണ്ടന്റുകള്‍ക്ക് ബഹുമതി നല്‍കാനൊരുങ്ങി ഫിലിം മാഗസിനായ ഫിലിം ഫെയര്‍. ഇത്തവണ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത സീരീസ്, സിനിമകള്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ഒടിടി അവാര്‍ഡ്‌സ് നല്‍കാനൊരുങ്ങുകയാണ് ഫിലിം ഫെയര്‍. കൊവിഡ് സാഹചര്യത്തില്‍ ഒടിടി കണ്ടന്റിനോട് സിനിമാ പ്രേമികള്‍ക്കുണ്ടായ വല്യ താത്പര്യം പരിഗണിച്ചാണ് ഇക്കുറി ഒടിടി അവാര്‍ഡ്‌സ് നല്‍കുന്നതെന്നാണ് ഫിലിംഫെയര്‍ വ്യക്തമാക്കുന്നത്.

ഫ്‌ലൈഎക്‌സ് ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്‌സില്‍ 30 കാറ്റഗറികളാണുള്ളത്. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ റോഷന്‍ മാത്യു, നീരജ് മാധവ്, നിത്യ മേനോന്‍ തുടങ്ങിയവര്‍ക്കും നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ഡ് എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനുള്ള നോമിനേഷനില്‍ റോഷന്‍ മാത്യു ഇടം നേടിയിരിക്കുന്നത്. മനോജ് ബാജ്‌പേയി, പ്രിയാമണി തുടങ്ങിയവര്‍ ശ്രദ്ധേയ വേഷത്തിലെത്തിയ ഫാമിലി മാന്‍ എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് മികച്ച സഹ നടനുള്ള നോമിനേഷനില്‍ നീരജ് മാധവ് ഇടം പിടിച്ചിരിക്കുന്നത്. അഭിഷേക് ബച്ചനോടൊപ്പം ബ്രീത് എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് നടി നിത്യ മേനോന് മികച്ച നടിയ്ക്കുള്ള നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

മികച്ച നടന്‍, നടി, സംവിധാനം തുടങ്ങിയ വിഭാഗങ്ങളോടൊപ്പം നിരൂപക പ്രശംസ നേടിയ പ്രകടനങ്ങള്‍ക്കും വസ്ത്രാലങ്കാരം, ഛായാഗ്രാഹകന്‍, എഡിറ്റിംഗിനും അവാര്‍ഡസ് നല്‍കുന്നുണ്ട്. കോമഡി കണ്ടന്റുകള്‍ക്ക് മികച്ച ഹാസ്യ നടന്‍, നടി, സീരീസ്, സിനിമ തുടങ്ങിയ വിഭാഗങ്ങളിലും നോമിനേഷനുകളുണ്ട്. വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്. മൂന്ന് മലയാള താരങ്ങളും

Top