വിനു ജോസഫ് ചിത്രം റോസാപ്പൂവിൽ സണ്ണി വെയിനു പകരം നീരജ് മാധവ്

വിനു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റോസാപ്പൂ’ .

ബിജു മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ നീരജ് മാധവും പ്രധാനവേഷത്തിൽ എത്തുന്നു.

ബിജു മേനോന് ഒപ്പം സണ്ണി വെയ്‌നിനെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ഡെയ്റ്റുമായി ബന്ധപ്പെട്ട് പിന്മാറിയതോടെയാണ് നീരജ് എത്തുന്നത്.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മധുര നാരങ്ങ,കുഞ്ഞിരാമായണം എന്നി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

നീരജ് ആദ്യമായി തിരക്കഥ എഴുതുന്ന ലവകുശ എന്ന ചിത്രത്തിലും ബിജു മേനോൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ് താരം അ‌ഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമാണം.

സിനിമയുടെ കഥയും തിരക്കഥയും വിനു തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം.

സൗബിൻ, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്.

Top