‘ചിറക്’ വിടര്‍ത്തി നീരജ് മാധവ് ; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

പുതുവര്‍ഷത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രവുമായി നീരജ് മാധവ്. നവാഗതനായ റിനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി.

ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് ‘ചിറക് ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

കാല്‍മുറിഞ്ഞ് പോയ ഒരു കഥാപാത്രമായാണ് നീരജ് മാധവ് എത്തുന്നതെന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. ദൃശ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം,ലവകുശ തുടങ്ങിയവയാണ് നീരജ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Top