‘പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിൽ ’ ബാബുമോനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി എത്തുന്നു

ർമജൻ ഇനി പഴയ ധർമജനല്ല…! വമ്പൻ വർക്ക് ഔട്ടും കഠിനാധ്വാനവുമായെത്തുന്ന ബാബുമോനാണ്.

നീരജ് മാധവിനെ നായകനാക്കി ഡൊമിൻ ഡിസിൽവ ഒരുക്കുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ ബാബുമോൻ എന്ന കഥാപാത്രവുമായി ധർമജനും എത്തുന്നു.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, തെസ്‌നി ഖാന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

Top