ആര്‍ ഡി എക്‌സ് ചിത്രത്തിനിടെ നീരജ് മാധവിന്റെ കാലിന് പരിക്കേറ്റു; ഫൈറ്റ് വീഡിയോ പങ്കുവച്ച് താരം

ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ഡി എക്സ്. ഓഗസ്റ്റ് 25-ന് ഓണം റിലീസായെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എട്ടുകോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ആര്‍.ടി.എക്സ് 100 കോടിയോളം ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആര്‍.ഡി. എക്‌സ്. തെന്നിന്ത്യയിലെ മികച്ച സ്റ്റണ്ട് മാസ്റ്റേഴ്‌സായ അന്‍പറിവാണ് സംഘട്ടനം ഒരുക്കിയത്. ആര്‍.ഡി. എക്‌സിലെ ഫൈറ്റ് രംഗങ്ങള്‍ കൈയടി നേടുമ്പോള്‍ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായ പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ നീരജ് മാധവ്.  ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ കാര്യം നീരജ് വെളിപ്പെടുത്തിയത്.

‘നിങ്ങള്‍ ഒരു കാര്യം തീവ്രമായ് ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ പ്രപഞ്ചം പോലും കൂടെ നില്‍ക്കും. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു, അതില്‍ എനിക്ക് അതിയായ നന്ദിയുണ്ട്. ഞാന്‍ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണുന്നില്ല, മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടെയിരിക്കും. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.’  എന്ന് ചിത്രത്തിന്റെ വിജയത്തെ കുറിച്ചും.  കൂടാതെ ‘എന്നില്‍ ആത്മവിശ്വാസം നിറച്ച് വളരെ ചെറിയ സമയം കൊണ്ട് പരിക്ക് സുഖപ്പെടുത്താന്‍  ചികിത്സിച്ച  ടോം ആഷ് ലിക്ക് പ്രത്യേകം നന്ദി പറയുന്നു , അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു.’ എന്ന് നീരജ് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നിരജിന്റെ കാലിന്റെ കുഴ തെറ്റുന്നത്. ‘ക്ലൈമാക്‌സ് ഫൈറ്റില്‍ ഞാനൊരാളെ കിക്ക് ചെയ്തിട്ട് നില്‍ക്കണം. താഴെ ഫോം പാഡ്‌സ് വച്ചിട്ടുണ്ട്. അതില്‍ കാല്‍ സ്റ്റക്കായി ഞാന്‍ വീണു. കാലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. പടത്തില്‍ നിന്നും താന്‍ മാറേണ്ടി വരുമെന്നു വരെ ചിന്തിച്ചുപോയി. അന്‍പറിവ് മാസ്റ്റേഴ്‌സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്’ നീരജ് മാധവ് കുറിപ്പിനൊപ്പം പങ്കുവെച്ച വിഡിയോയില്‍ സൂചിപ്പിക്കുന്നു.

Top