‘അതെ കേട്ടത് സത്യമാണ്’;ആമസോണ്‍ വെബ് സീരീസിനെക്കുറിച്ച് നീരജ് മാധവ്

neeraj

മസോണ്‍ പ്രൈം വഴി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന വെബ് സീരീസില്‍ നടന്‍ നീരജ് മാധവ് അഭിനയിക്കാനൊരുങ്ങുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തെയക്കുറിച്ച് നീരജ് മാധവ് പ്രതികരണങ്ങളൊന്നും അറിയിച്ചിരുന്നില്ല. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകളെല്ലാം സത്യമാണെന്ന് പറയുകയാണ് നീരജ്.

രാജ് ആന്‍ഡ് ഡികെ എന്നറിയപ്പെടുന്ന സംവിധായകര്‍ രാജ് നിധിമോരുവും കൃഷ്ണ ഡി.കെയും ചേര്‍ന്ന് ഒരുക്കുന്ന സിരീസില്‍ മനോജ് ബാജ്‌പേയിയും തബുവുമൊക്കെ അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷോര്‍ ഇന്‍ ദി സിറ്റി, ഗൊ ഗോവ ഗോണ്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ശ്രദ്ധേയ സംവിധായകരാണ് രാജ് ആന്‍ഡ് ഡികെ. മലയാളത്തില്‍ നിന്ന് ഇത്തരമൊരു പ്രൊഡക്ഷനില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി അഭിനേതാവ് കൂടിയാണ് നീരജ്.

Top