നീരജ് മാധവും അജു വര്‍ഗീസും ഒന്നിച്ച ലവകുശയിലെ ഓഡിയോ ജൂക്ക് ബോക്സ് എത്തി

യുവതാരങ്ങളായ നീരജ് മാധവിനെയും, അജു വര്‍ഗീസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലവകുശ.

ചിത്രത്തിന്റെ ഓഡിയോ ജൂക്ക് ബോക്സ് പുറത്തെത്തി.

നീ കോ ഞാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ഗോപി സുന്ദറാണ് സംഗീതം ചെയ്തിരിക്കുന്നത്.

ദീപ്തി സതിയാണ് ലവകുശയിലെ നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Top