നീരജ് മാധവ് അജു വര്‍ഗീസ് പ്രധാന വേഷത്തിലെത്തിയ ലവകുശയുടെ രണ്ടാം ഭാഗം വരുന്നു

ഗിരീഷ് മനോ സംവിധാനം ചെയ്ത കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രം ‘ലവ കുശ ‘ക്ക് രണ്ടാം ഭാഗം വരുന്നു. അജു വര്‍ഗീസാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലുടെയാണ് അറിയിച്ചത്.

നടന്‍ നീരജ് മാധവ് തിരക്കഥ എഴുതി അഭിനയിച്ച ചിത്രമായിരുന്നു ‘ലവ കുശ’. അജു വര്‍ഗീസ്, നീരജ്, ബിജുമേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങളായെത്തിയത്.

ഗോപി സുന്ദറായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ജെയ്‌സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മിച്ചത്. ദീപ്തി സതിയാണ് പ്രധാന സ്ത്രീകഥാപാത്രമായി എത്തിയത്. നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവകുശ.

Top