‘ഇതൊരുഗ്രൻ ഐറ്റം ആയിരിക്കും കേട്ടോ’ മെഗാസ്റ്റാർ ചിത്രം മാമാങ്കത്തെകുറിച്ച് നീരജ് മാധവ്

Mamaangam

പഴശിരാജയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മാമാങ്കം. വർഷങ്ങളുടെ ഗവേഷണത്തിന് ശേഷം സജീവ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മംഗലാപുരത്ത് ആരംഭിച്ചു.

തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം സിനിമയില്‍ നീരജ് മാധവും ചെറുതായൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിഹാസതാരം മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നീരജ് വ്യക്തമാക്കി.

‘ഈ സിനിമയെക്കുറിച്ച് എനിക്ക് വലിയ ആകാംക്ഷയാണ്. സംവിധായകൻ സജീവിന്റെ കാഴ്ചപ്പാട് തന്നെ അങ്ങനെയാണ്. പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇതൊരു എപ്പിക്കായിരിക്കും. എന്നെയും കൂടെകൂട്ടിയതിന് നന്ദി. ഇതൊരു ഉഗ്രന്‍ ഐറ്റമായിരിക്കും.’–നീരജ് പറഞ്ഞു.

Top