നീരജ് മാധവും അജു വര്‍ഗീസും ഒന്നിക്കുന്ന ലവകുശയിലെ തീം സോംഗ് എത്തി

യുവതാരങ്ങളായ നീരജ് മാധവിനെയും, അജു വര്‍ഗീസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലവകുശയിലെ തീം സോംഗ് പുറത്തെത്തി.

നീ കോ ഞാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. ഗോപി സുന്ദറാണ് സംഗീതം ചെയ്തിരിക്കുന്നത്.

ദീപ്തി സതിയാണ് ലവകുശയില്‍ നായികയായി എത്തുന്നത്. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ജെയ്‌സണ്‍ ഇളംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊളംബോ,ചെന്നൈ,പാലക്കാട്,കൊച്ചി എന്നിവിടങ്ങളിലാണ്.

 

Top