ജാവലിന്‍ ത്രോയിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണം

Neeraj Chopra

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്കാണ് സ്വര്‍ണം ലഭിച്ചത്. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്.

ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത്തിനും ഇന്ന് സ്വര്‍ണം നേടിയിരുന്നു. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വിഭാഗത്തിലാണ് സ്വര്‍ണം. ഗെയിംസില്‍ റെക്കോര്‍ഡോടുകൂടിയാണ് സ്വര്‍ണം. പുരുഷന്മാരുടെ 52 കിലോ ബോക്‌സിങില്‍ ഗൗരവ്
സോളങ്കി സ്വര്‍ണം നേടി. 48 കിലോ വനിതാ ബോക്‌സിങില്‍ മേരി കോം സ്വര്‍ണം നേടി.

പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്‌സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡലും നേടിയിരുന്നു.

Top