ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ സ്വര്‍ണം

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. സ്വർണത്തിലേക്ക് നീരജിന്റെ ജാവ്‌ലിൻ പാഞ്ഞപ്പോൾ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിന് നേടാനായി. 88.44 മീറ്റർ ദൂരം താണ്ടിയായിരുന്നു നീരജ് ചോപ്രയുടെ സ്വർണ നേട്ടം.

നീരജിന്റെ രണ്ടാം ശ്രമത്തിലാണ് ജാവ്‌ലിൻ 88.44 മീറ്ററിലേക്ക് കുതിച്ചത്. 88.00, 86.11,87.00,83.60 എന്നിങ്ങനെയുള്ള ദൂരങ്ങളാണ് തുടർന്നുള്ള നാല് ശ്രമങ്ങളിൽ നീരജ് ചോപ്രയുടെ ജാവ്‌ലിൻ എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് തന്റെ നാലാം ശ്രമത്തിൽ 86.94 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്റർ എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ മൂന്നാമതെത്തി.

വെറും 13 മാസങ്ങൾക്കുള്ളിൽ ഒളിമ്പിക്‌സിലുൾപ്പെടെ നീരജ് നേട്ടമുണ്ടാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7 ന് ടോക്കിയോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ അദ്ദേഹം സ്വർണം നേടിയിരുന്നു.

Top