മംമ്ത മോഹന്‍ദാസ് ചിത്രം നീലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

neeli

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി അല്‍ത്താഫ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം നീലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും. ഹൊറര്‍ ചിത്രമായാണ് നീലി ഒരുങ്ങുന്നത്. ലക്ഷ്മി എന്ന അമ്മ വേഷമാണ് മംമ്ത ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഒരു സ്പീച്ച് തെറാപ്പിസ്റ്റായിട്ടാണ് മംമ്ത ചിത്രത്തില്‍ എത്തുന്നത്. വിധവയായ ഈ കഥാപാത്രത്തിന് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. ചിത്രം പ്രധാനമായും മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.

പൃഥ്വിരാജ് ചിത്രം എസ്രക്ക് ശേഷം സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കാന്‍ ഒരുങ്ങുന്ന മറ്റൊരു ഹൊറര്‍ ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘നീലി’. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Top