മംമ്താ മോഹന്‍ദാസ് ചിത്രം നീലിയിലെ ‘പൂമികരെ’ എന്ന ഗാനം കാണാം

neeli

മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രമാകുന്ന നീലിയിലെ പുതിയ ഗാനം പുറത്തുവിട്ടു. നീലിയിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആദ്യ ഗാനത്തിന്റെ മികച്ച പ്രതികരണത്തെ തുടര്‍ന്ന് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

‘പൂമികരെ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശരത്താണ്. ഹരി നാരായണന്റെ വരികള്‍ക്ക് ശരത്ത് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി എന്ന അമ്മ വേഷമാണ് മംമ്ത ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഒരു സ്പീച്ച് തെറാപ്പിസ്റ്റായിട്ടാണ് മംമ്ത ചിത്രത്തില്‍ എത്തുന്നത്. വിധവയായ ഈ കഥാപാത്രത്തിന് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. ചിത്രം പ്രധാനമായും മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.

പൃഥ്വിരാജ് ചിത്രം എസ്രക്ക് ശേഷം സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കാന്‍ ഒരുങ്ങുന്ന മറ്റൊരു ഹൊറര്‍ ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘നീലി’. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Top