മംമ്ത മോഹന്‍ദാസ് ചിത്രം ‘നീലി’യുടെ രണ്ടാമത്തെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

mamtha mohandas

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകന്‍ അല്‍താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം നീലിയുടെ രണ്ടാമത്തെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് മംമ്ത തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

അനൂപ് മേനോനും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, മറിയം ഫെയിം ശ്രീകുമാര്‍, സീനില്‍ സൈനുദ്ദീന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Top