‘എന്‍ അന്‍പേ’, മംമ്തയുടെ നീലിയിലെ ആദ്യ ഗാനം പുറത്തുവിട്ടു

neeli

മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രമാകുന്ന നീലിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. എന്‍ അന്‍പേ എന്നു തുടങ്ങുന്ന ഗാനം സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശരത്താണ്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു സ്പീച്ച് തെറാപ്പിസ്റ്റായിട്ടാണ് മംമ്ത ചിത്രത്തില്‍ എത്തുന്നത്. വിധവയായ ഈ കഥാപാത്രത്തിന് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. ചിത്രം പ്രധാനമായും മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നത്.

അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Top