ഹൊറര്‍ ചിത്രം ‘നീലി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

neeli

മംമ്ത മോഹന്‍ദാസിനെ നായികയാക്കി നവാഗതനായ അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നീലിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് നീലി. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Top