മംമ്ത മോഹന്‍ദാസ് ചിത്രം ‘നീലി’യുടെ ഓഡിയോ ലോഞ്ച് ഈ മാസം 18ന്

neeli

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകന്‍ അല്‍താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം നീലിയുടെ ഓഡിയോ ലോഞ്ച് ഈ മാസം 18ന് വൈകീട്ട് 6.30ന് കൊച്ചിയില്‍ വെച്ച് നടക്കും.

അനൂപ് മേനോനും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, മറിയം ഫെയിം ശ്രീകുമാര്‍, സീനില്‍ സൈനുദ്ദീന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

Top