നീലക്കുറിഞ്ഞി വിവാദം മറ്റ് ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം : പിണറായി വിജയന്‍

pinarayi vijayan

തിരുവനന്തപുരം: നീലക്കുറിഞ്ഞി വിവാദം മറ്റ് ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതിര്‍ത്തി വെട്ടിക്കുറയ്ക്കുമെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും, ജനങ്ങളെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, അറിഞ്ഞുകൊണ്ട് ചില കേന്ദ്രങ്ങള്‍ വിവാദങ്ങളുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ സംവരണം വേണ്ടെന്ന അഭിപ്രായത്തോട് യോജിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും പിന്നോക്കം നില്‍ക്കുന്ന അവസരത്തില്‍ ഏര്‍പ്പെടുത്തിയ സംവരണം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top