നീലക്കുറിഞ്ഞി ഉദ്യാനം ; ഉദ്യോഗസ്ഥതല യോഗം വിളിക്കാന്‍ തീരുമാനം

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല യോഗം വിളിക്കാന്‍ തീരുമാനം. ഉദ്യാന മേഖല സന്ദര്‍ശിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യോഗം.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തതോടെയാണ് റവന്യു, വനം, വൈദ്യുതി മന്ത്രിമാര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. മൂന്ന് മന്ത്രിമാരുമായും ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

മന്ത്രിമാരുടെ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥത തല യോഗം. ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി, വനം സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

Top