പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നസറുദ്ദീന്‍ ഷാ

മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ നസറുദ്ദീന്‍ ഷാ. ആവശ്യമായതുതന്നെയാണ് പറഞ്ഞതെന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു.നസറുദ്ദീന്‍ ഷാ, അടൂര്‍ ഗോപാലകൃഷ്ണ ന്‍ ഉള്‍പ്പെടെ 49 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

” എന്ത് പറയണമായിരുന്നോ അതുതന്നെയാണ് പറഞ്ഞത്. ഞാന്‍ അതില്‍തന്നെ ഉറച്ചുനില്‍ക്കുന്നു. കൂടുതലായി ഒന്നും ചെയ്യാത്ത നിരവധി പേരില്‍ നിന്ന് ഞാന്‍ മോശം പെരുമാറ്റം അനുഭവിച്ചു. ഇത് എന്നെ ഒരുതരത്തിലും ബാധിക്കില്ല. ഈ ആശയത്തോടി ഒന്നടങ്കമുള്ള വിദ്വേഷം എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ” അദ്ദേഹം പറഞ്ഞു.

ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാല കൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Top