പൊലീസ് സംരക്ഷണം വേണം; തൃക്കാക്കര നഗരസഭാധ്യക്ഷ ഹൈക്കോടതിയില്‍

കൊച്ചി: പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ ഹൈക്കോടതിയില്‍. പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ചെയര്‍പേഴ്‌സന്റെ നിയമ നടപടി.

തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിന് പിന്നാലെ നഗരസഭാധ്യക്ഷയെ പ്രതിപക്ഷ എല്‍ ഡി എഫ് അംഗങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം എല്‍ ഡി എഫ് – യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും തുടര്‍ന്നു. നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്നും ഇതിനാവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

 

Top