വിളക്ക് കൊളുത്തുന്നതിന് പകരം വെടിപൊട്ടിച്ച് ആഘോഷിച്ചു; ട്വീറ്റിനെതിരെ വിമര്‍ശനം

ബറോഡ: കോവിഡിനെതിരായ പോരാട്ടത്തില്‍ വിളക്ക് തെളിയിച്ചും ലൈറ്റ് അണച്ചും പങ്കുചേരാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പടക്കം പൊട്ടിച്ച് പ്രതികരിച്ചവരെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനെതിരെ സൈബര്‍ ആക്രമണം.

വിളക്ക് തെളിയിക്കുന്നതിന് പകരം ചിലര്‍ പടക്കെപൊട്ടിച്ച് ആഘോഷിക്കുകയായിരുന്നെന്നാണ് പഠാന്റെ ട്വീറ്റ്. പഠാന്റെ ട്വീറ്റിന് നിരവധി ട്രോളുകളും കമന്റുകളുമാണ് എത്തിയത്. സംഭവം വിവാദമായതോടെ അശ്ലീല ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പഠാന്‍.

വിദ്വേഷം വമിക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പഠാന്‍ മറ്റൊരു പോസ്റ്റ് ട്വീറ്റ് ചെയ്തു. നമുക്ക് അടിയന്തരമായി കുറച്ച് ഫയര്‍ എഞ്ചിനുകള്‍ വേണം. നിങ്ങള്‍ക്കു സഹായിക്കാമോ?’ ട്വിറ്റര്‍ ഇന്ത്യയെ ടാഗ് ചെയ്തായിരുന്നു പഠാന്റെ ചോദ്യം. വിദ്വേഷ പ്രചാരകര്‍ക്കെതിരെ ഇര്‍ഫാന്‍ പഠാന്റെ ഇന്‍സ്വിങ്ങര്‍ എന്നുള്‍പ്പെടെയുള്ള കമന്റുകളുമായാണ് ഈ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തത്.

Top