ശബരിമല പ്രശ്‌നത്തിൽ അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണം: യോഗി ആദിത്യനാഥ്

പത്തനംതിട്ട: ശബരിമല പ്രശ്‌നത്തിൽ അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാൻശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികൾക്ക് എതിരാണെന്നും യോഗി പറഞ്ഞു.

ശബരിമല ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. കുംഭ മേളയുടെ തിരക്ക് കാരണം ആണ് എത്താൻ കഴിയാതിരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിൽ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Top