നെടുങ്കണ്ടം കസ്റ്റഡി മരണം; ജനുവരി 6ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജനുവരി 6ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് അറിയിച്ചു. രാജ് കുമാറിന്റെ മരണം കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് വ്യക്തമാക്കി

2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന രാജ്കുമാര്‍ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടര്‍ന്ന് റീ- പോസ്റ്റ്‌മോര്‍ട്ടം വരെ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നടത്തുകയുണ്ടായി. മര്‍ദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍, ചികിത്സ നല്‍കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് അന്തിമഘട്ടപരിശോധന നടത്തുക.

Top